അഴിമതി വിമുക്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതിയില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്റി കറപ്ഷന്റെ അഴിമതി വിരുദ്ധ വാരാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിജിലന്‍സ് ആന്റി കറപ്ഷന്‍ വിഭാഗത്തിന്റെ സര്‍വേ ഫലങ്ങള്‍ പ്രകാരം കേരളത്തില്‍ ആറു മാസം മുമ്പ് ചില വകുപ്പുകളില്‍ അഴിമതി വളരെ അധികമാണെന്നും എന്നാല്‍, ഇപ്പോള്‍ അഴിമതി ഗണ്യമായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ തന്നെ പരാതികള്‍ ലഭിച്ചാല്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ ഉത്തരാവദിത്തമുണ്ട്. എന്നാല്‍, അന്വേഷിക്കില്ല എന്നുള്ള തീരുമാനം തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പരാതികള്‍ ലഭിച്ചാല്‍ ആരോപണവിധേയര്‍ക്കെതിരേ വലിയ പ്രചാരണം നല്‍കുന്നു. ഇത് അരോപണവിധേയരെ ക്രൂശിക്കുന്നതിനു തുല്യമാണ്. എന്നാല്‍, ഇത്തരക്കാര്‍ ആരോപണത്തില്‍ നിന്ന് മുക്തരാകുമ്പോള്‍ വലിയ പ്രചാരണം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനപങ്കാളിത്തത്തോടെ അഴിമതി നിര്‍മാര്‍ജനം നടത്താനാണ് സര്‍ക്കാരിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധമായ വീഡിയോകള്‍, ഫോട്ടോസ്, വിവരങ്ങള്‍ എന്നിവ അപ്‌ലോഡ് ചെയ്യാന്‍ കഴിയുമെന്നും ഈ വിവരങ്ങളെല്ലാം തന്നെ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതി ഇല്ലാത്ത അവസ്ഥയിലൂടെ മാത്രമേ സുസ്ഥിര വികസനം കേരളത്തില്‍ നടപ്പാക്കാനാവൂ. അഴിമതിരഹിത കേരളത്തിനുള്ള ബോധവല്‍ക്കരണത്തിനു എന്‍.ജി.ഒ പോലുള്ള സംഘടനകള്‍ക്ക് വളരെയധികം പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."