HOME
DETAILS

താങ്കളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; സൈനികവിന്യാസത്തില്‍ മമതയോട് പരീക്കര്‍

  
backup
December 09 2016 | 06:12 AM

%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d

ന്യൂഡല്‍ഹി: ബംഗാളിലെ ടോള്‍ ബൂത്തുകളില്‍ സൈന്യത്തെ വിന്യസിച്ചതിനെതിരായ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണങ്ങള്‍ വേദനിപ്പിച്ചുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. താങ്കളെപോലെ അറിവും പൊതുരംഗത്ത് പരിചയവുമുള്ള ഒരാളില്‍ നിന്നും ഇത്തരത്തിലൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും പരീക്കര്‍ പറഞ്ഞു. മമതക്കെഴുതിയ കത്തിലാണ് പരമാര്‍ശം.

രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയക്കാരും പലപ്പോഴും ഒരു അടിസ്ഥാനരഹിതമായി ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍, സൈന്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്നും പരീക്കര്‍ കത്തില്‍ പറയുന്നു. സംഭവത്തിന്റെ നിജസ്ഥിതി സംസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിച്ചാല്‍ അറിയാന്‍ സാധിക്കുമെന്നും പരീക്കര്‍ വ്യക്തമാക്കുന്നു.

ഈ മാസം ഒന്നിനാണ് ടോള്‍ ബൂത്തുകളില്‍ സൈന്യത്തെ നിയോഗിച്ചത്. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് സൈന്യം ടോള്‍ ബൂത്തുകളില്‍ നിലയുറപ്പിച്ചതെന്നും നോട്ടു പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രതിഷേധിച്ചതിന് കേന്ദ്രസര്‍ക്കാറിന് തന്നോടുള്ള പ്രതികാരമായിരുന്നു ഈ പ്രവൃത്തിയെന്നുമാണ് വിഷയത്തില്‍ മമത പ്രതികരിച്ചത്. സൈന്യത്തെ പിന്‍വലിക്കാതെ ഓഫിസ് വിടില്ലെന്നും പറഞ്ഞ് അവര്‍ സമരം നടത്തുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു

Kerala
  •  2 months ago
No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം, ഗസ്സയിലും ആക്രമണം ശക്തം

International
  •  2 months ago
No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago