അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അരങ്ങുണര്‍ന്നു
തിരുവനന്തപുരം: ഇരുപത്തോന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അരങ്ങുണര്‍ന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്സവം ഉദ്ഘാടനം ചെയ്തത്.
ഇരുപത്തിയൊന്ന് വര്‍ഷത്തെ പ്രതിനിധീകരിച്ച് 21 വിളക്കുകള്‍ കൊളുത്തിയാണ് മേളക്ക് തുടക്കം കുറിച്ചത്.ഇനിയുള്ള എട്ടു ദിവസം ലോകം കേരളത്തിലേക്കാണ് ഉറ്റുനോക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേള തിരുവനന്തപുരത്തെ ഉത്സവ പ്രതീതിയാലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ചലച്ചിത്രമേളയുടെ ജനകീയ മുഖം ഏറെ വലുതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായി. 'പാര്‍ട്ടിംഗ'് ആണ് ഉദ്ഘാടന ചിത്രം. മേളയുടെ പ്രമേയമായ അഭയാര്‍ഥി പ്രശ്‌നമാണ് ഉദ്ഘാടന ചിത്രത്തിന്റെ ഉള്ളടക്കം. അഭയാര്‍ഥി വിഭാഗത്തെ കൂടാതെ ലിംഗസമത്വം പ്രമേയമായ ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗവും മേളയുടെ സവിശേഷതയാണ്.
13 തീയേറ്ററുകളിലായാണ് പ്രദര്‍ശനം. ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരമാണ് നടന്നതെങ്കിലും രാവിലെ 10 മണി മുതല്‍ വിവിധ തീയേറ്ററുകളില്‍ പ്രദര്‍ശനമുണ്ടായിരുന്നു. മേളയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ചലച്ചിത്രമേളയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഭിന്നലിംഗക്കാര്‍ക്കായി ഐഎഫ്എഫ്‌കെയുടെ ഒൗദ്യോഗിക പേജില്‍ പ്രത്യേക സൗകര്യവുമുണ്ട്.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വേദിയില്‍ താള-ദൃശ്യ കലാ സമന്വയവും നടന്നു. നൃത്ത വിദ്യാലയത്തിലെ അറുപത് കലാകാരികള്‍ ചേര്‍ന്നവതരപ്പിച്ച മോഹിനിയാട്ടവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."