നോട്ടു മാറ്റി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്നയാള്‍ അറസ്റ്റില്‍
പത്തനംതിട്ട: വിവിധ മാര്‍ഗങ്ങളിലൂടെ ജനങ്ങളില്‍ നിന്നും പണം തട്ടുന്ന വിരുതനെ പൊലിസ് പിടികൂടി. കോന്നി കലഞ്ഞൂര്‍ പോത്തുപാറ കമ്പത്തുവച്ചവീട്ടില്‍ രതിഷ്(38)നെയാണ് പത്തനാപുരത്തു നിന്ന് കോന്നി പൊലിസ് അറസ്റ്റ് ചെയ്തത്.
നോട്ട് പിന്‍വലിക്കലിന് ശേഷം പഴയ നോട്ട് മാറ്റി നല്‍കുമെന്നു പറഞ്ഞ് തട്ടിപ്പ് ഉര്‍ജിതമാക്കിയിരുന്നു. പഴയ നോട്ട് മാറുന്നതിന് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവരെ സമീപിച്ച് പുതിയ നോട്ട് തരാമെന്നു പറഞ്ഞ് പണം വാങ്ങി കടന്നു കളയും. എ.ടി.എമ്മില്‍ നിന്ന് പുതിയ കറന്‍സിയുമായി ഇറങ്ങുന്നവരോട് ചില്ലറ വാഗ്ദാനം ചെയ്ത് പണം വാങ്ങി മുങ്ങുകയാണ് മറ്റൊരു രീതി.
പ്രായമായവരായിരുന്നു ഇരകള്‍ ഏറെയും. കോന്നി, അടൂര്‍, ഏനാത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടത്. മാവേലിക്കരയില്‍ നിന്നും മോഷ്ടിച്ച ബൈക്കിലായിരുന്നു സഞ്ചാരം. ഇതര സംസ്ഥാന തൊഴിലാളികളെ താന്‍ പൊലിസാണെന്നു ഭിഷണിപ്പെടുത്തിയും പണം തട്ടിയത്രേ.
ആഡംബര ജിവിതം നയിച്ച പ്രതിയെ വണ്ടി നമ്പര്‍ പിന്തുടര്‍ന്നാണ് പൊലിസ് പിടികൂടിയത്.
മാവേലിക്കര ജയിലില്‍നിന്ന് രണ്ടു മാസം മുന്‍പാണ് ഇയാള്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതെന്നും പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."