തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പിന്‍വലിക്കാനായില്ല
അമ്പലപ്പുഴ: നോട്ടു നിരോധനത്തെ തുടര്‍ന്ന് നിലവില്‍ വന്ന നിയമപ്രകാരം സീറോ ബാലന്‍സ് അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കില്‍നിന്നും പതിനായിരും രൂപ മാത്രമേ പ്രതിമാസം പിന്‍വലിക്കാന്‍ കഴിയുകയുളളുവെന്ന നിര്‍ദേശം തൊഴിലാളികളെ ദുരിതത്തിലാക്കി. നൂറ് കണക്കിന് തൊഴിലാളികളാണ് നിയമക്കുരുക്കില്‍പ്പെട്ടത്. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഒരു വിഭാഗം തൊഴില്‍ ഉറപ്പ് തൊഴിലാളികളാണ് നിയമക്കുരുക്കിലായത്.
ദേശീയ തൊഴിലുപ്പ് പദ്ധതി പ്രകാരം തൊഴിലാളികളുടെ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിലെ സീറോ ബാലന്‍സ് അക്കൗണ്ടുകളിലാണ് പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം മേധാവികള്‍ പണംനിക്ഷേപിക്കുന്നത്. എന്നാല്‍ കണക്കില്‍ കവിഞ്ഞ പണം ഇത്തരം ബാങ്ക് അക്കൗണ്ടില്‍ എത്തിയതാണ് തൊഴിലാളികളെ വെട്ടിലാക്കിയത്.
പണം ആരാണ് നിക്ഷേപിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പണം അക്കൗണ്ടുകളിലെത്തിയ വഴി ബാങ്ക് അധികൃതര്‍ തിരയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."