കാശില്ലാത്ത ബാങ്കുകളെ സൃഷ്ടിക്കുന്നത് ജനവിരുദ്ധമെന്ന് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍
കൊച്ചി: കള്ളപ്പണത്തെ നേരിടുന്നതിന്റെയും കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിന്റെയും പേരുപറഞ്ഞ് ആവശ്യമായത്ര 'കാശില്ലാത്ത ബാങ്കുകളും എ.ടി.എമ്മു'കളും എന്ന അവസ്ഥ സൃഷ്ടിക്കുന്നത് ജനവിരുദ്ധവും രാജ്യതാല്‍പര്യത്തിനെതിരുമാണെന്ന് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ )സംസ്ഥാന ഘടകം. നോട്ടുകള്‍ പര്യാപ്തമായ അളവില്‍ ബാങ്കുകള്‍ക്ക് നല്‍കി പൊതുജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണം. പണം പിന്‍വലിക്കുന്നതില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണം. കള്ളപ്പണത്തിനെതിരായ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക് ' സ്വാഗതാര്‍ഹമാണ്, തുടരുകയും വേണം. എന്നാല്‍, കള്ളപ്പണക്കാരല്ലാത്ത ബഹുഭൂരിഭാഗം വരുന്നവര്‍ക്കെതിരേയുള്ള യുദ്ധമായി ഇത് മാറാതെ നോക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ടെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. സഹകരണ ബാങ്കുകളോടുള്ള വിവേചനം ഉടന്‍ അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എ.ഐ.ബി.ഇ.എ സംസ്ഥാന ജന. സെക്രട്ടറി പി.പി വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി മാത്യു ജോര്‍ജ്, ട്രഷറര്‍ ആര്‍.എസ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."