വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി
കാക്കനാട്: ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടികൂടി. പന്ത്രണ്ട് വ്യാപാരികള്‍ക്കെതിരേ ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് നിയമം ലംഘിച്ചതിന് കേസെടുത്തു. തിരുവന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, അലപ്പുഴ ജില്ലകളില്‍ ഒന്ന് വീതവും എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ രണ്ട് വീതവും മൊത്ത വ്യാപാരികകള്‍ക്കെതിരെ കേസെടുത്തു. പരിശോധന നടത്തിയ പത്തനംതിട്ട ഉള്‍പ്പെടെയുള്ള മറ്റു ജില്ലകളില്‍ നിയമ ലംഘനം കണ്ടത്തൊന്‍ കഴിഞ്ഞില്ല.
ബ്യൂട്ടി പാര്‍ലറുകളില്‍ വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. ബ്യൂട്ടി പാര്‍ലറുകളില്‍ നടത്തിയ പരിശോധനയില്‍ ക്രീംസ്, ഹെന്നപൗഡര്‍, ഹെയര്‍ ഡൈ, ഫേഷ്യല്‍ തുടങ്ങി പതിനഞ്ചില്‍പ്പരം വ്യാജ സൗന്ദര്യ വസ്തുക്കള്‍ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. ഹെര്‍ബല്‍ എന്ന വ്യജേന അലര്‍ജി ഉണ്ടാക്കുന്ന പാരാ ഫെനിലിന്‍ ഡൈയാമീന്‍ (പി.പി.ഡി) ഉപയോഗിച്ച് നിര്‍മിച്ചവയാണ് വ്യാപകമായി വില്‍പ്പന നടത്തിയിരുന്നത്. ഒരു മിനിട്ടിനുള്ളില്‍ മുടി കറുക്കുമെന്ന് രേഖപ്പെടുത്തിയാണ് ഹെര്‍ബല്‍ എന്ന വ്യാജേന ഓയിലും പൗഡറുകളും വില്‍പ്പന നടത്തുന്നത്.
ഇത്തരം വ്യാജ ഹെര്‍ബലുകളില്‍ പി.പി.ഡിയുടെ അളവ് രേഖപ്പെടുത്തിയിരുന്നില്ല. അംഗീകൃത നിറം ഏതാണെന്നും പായ്ക്കറ്റുകളില്‍ വ്യക്തമാക്കിയിരുന്നില്ല. തൊലിപുറമെ പുരട്ടുമ്പോള്‍ അസ്വസ്ഥതയുണ്ടാക്കുന്ന ക്രീമുകളും പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ വ്യാപാരികളില്‍ പലരും സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ട് നിര്‍മാതാക്കളുടെ പേരും വിലാസവും പരിശോധയില്‍ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല.
സൗന്ദര്യ വസ്തുക്കള്‍ വാങ്ങിയതിന്റെ ബില്ല് ഹാജരാക്കിയില്ലെങ്കില്‍ മൊത്ത വ്യാപാരികള്‍ക്കെതിരെ നിയമ നപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ രവി എസ് മേനോന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."