തീപിടിത്തം
കളമശേരി: കുസാറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദു ഓഫ്‌സെറ്റ് പ്രിന്റിങ് സ്ഥാപനത്തില്‍ തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അജിത് കുമാറിന്റെ ഉടമസ്ഥതതയിലുള്ളതാണ് സ്ഥാപനം. പുലര്‍ച്ചെ സമീപത്തെ മസ്ജിദില്‍ പ്രഭാത പ്രാര്‍ഥനയ്ക്ക് പോയി തിരികെ വന്നയാളാണ് കടക്കുള്ളില്‍ നിന്ന് പുകയുയരുന്നത് കണ്ടത്. ഉടനെ തന്നെ തൊട്ടടുത്ത് താമസിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഷട്ടറുയര്‍ത്തി തീയണച്ചു. ഏലൂരില്‍ നിന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ജീവനക്കാര്‍ എത്തിയിരുന്നു. കമ്പ്യൂട്ടര്‍ മോണിറ്റര്‍, ടേബിള്‍ ഫാന്‍, പേപ്പറുകള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ കത്തി നശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാരുടെ നിഗമനം. അമ്പതിനായിരം രൂപയുടെ നഷ്ടമാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ കണക്കാക്കിയിരിക്കന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."