സര്‍ക്കാര്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: നോട്ട് നിരോധനവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരേ തുടര്‍ച്ചയായ രണ്ടാംദിവസവും കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. രാജ്യത്ത് നോട്ട് നിരോധിച്ച സര്‍ക്കാരിന്റെ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണെന്നും പാര്‍ലമെന്റില്‍ നോട്ട് നിരോധന വിഷയത്തെ കുറിച്ചു സംസാരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.
സംസാരിക്കാന്‍ അവസരം തന്നാല്‍ നോട്ട് നിരോധനത്തിനു പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംസാരിക്കാന്‍ അനുവദിച്ചാല്‍ അവിടെയൊരു ഭൂകമ്പമുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നുണ്ട്. പക്ഷേ പാര്‍ലമെന്റില്‍ മാത്രം അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയുന്നില്ല. മോദി ചര്‍ച്ചയില്‍നിന്ന് ഓടിയൊളിക്കുകയാണ്. അതോടൊപ്പം ചര്‍ച്ചയ്ക്കു തയാറാണെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു- രാഹുല്‍ പറഞ്ഞു.
ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തിവച്ചശേഷം പുറത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാഹുല്‍. സാധാരണക്കാരുടെ അവസ്ഥയെ കുറിച്ചു സംസാരിക്കാനാണു താന്‍ ആഗ്രഹിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നിലെ യഥാര്‍ഥ കാരണം അവസരം കിട്ടിയാല്‍ തുറന്നുകാട്ടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സുഷമാ സ്വരാജിന് ഇന്ന് വൃക്കമാറ്റ ശസ്ത്രക്രിയ
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്നു വൃക്കമാറ്റ ശസ്ത്രക്രിയക്കു വിധേയയാകും. ഇന്നു രാവിലെ 8.30ന് എയിംസ് ഡയരക്ടര്‍ എം.സി മിശ്ര, രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാരായ സന്ദീപ് അഗര്‍വാള്‍, വി.കെ ബന്‍സല്‍ എന്നിവരുടെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടക്കുന്നത്.
ശസ്ത്രക്രിയക്കു മുന്നോടിയായി വേണ്ട മുന്നൊരുക്കങ്ങളെല്ലാം നിര്‍വഹിച്ചുകഴിഞ്ഞതായി എയിംസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം ഏഴിനാണ് 64കാരിയായ സുഷമാ സ്വരാജ് വൃക്കരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."