സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും
ചേര്‍ത്തല : നസ്രാണി ഭൂഷണ സമാജത്തിന്റെയും അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസിസി ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തുപുരം റിജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ തിങ്കളാഴ്ച സ്കൂള്‍ അങ്കണത്തില്‍ വെച്ച് സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടക്കും. രാവിലെ 9 ന് ഭക്ഷ്യ സിവില്‍ സപ്പൈസ് വകുപ്പു മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. കെ.സി.വേണുഗോപാല്‍ എം.പി ,എ.എം.ആരിഫ് എം .എല്‍ .എ ,അര്‍ത്തുങ്കല്‍ ബസലിക്കാ റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ .എം.അര്‍ത്ഥശ്ശേരി എന്നിവര്‍ ചടങ്ങില്‍ സംമ്പന്ധിക്കും. ആര്.സി.സിയിലെ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.തോമസ് കോയില്‍ പറമ്പില്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എം.സി.കലാവതി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ ആര്.സി.സിയിലെ തന്നെ 16 ഓളം ഡോക്ടര്‍മാര്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തുന്നതും തുടര്‍ ചികിത്സ നിര്‍ദ്ദേശിക്കുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."