ദുരിതബാധിതര്‍ സമരം ചെയ്യേണ്ട സാഹചര്യമുണ്ടാകരുത്: കെ അജിത
കാസര്‍കോട്: തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ടു ദുരിതം അനുഭവിക്കേണ്ടിവന്നവരെ ഇനിയും തെരുവിലിറങ്ങി സമരം ചെയ്യാന്‍ അവസരമൊരുക്കരുതെന്നു സാമൂഹ്യപ്രവര്‍ത്തക കെ അജിത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തിയ കലക്ടറേറ്റു മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുനീസ അമ്പലത്തറ അധ്യക്ഷയായി. ഡോ. അംബികാസുതന്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.
എന്‍ സുബ്രഹ്മണ്യന്‍, രമിയപ്പന്‍ മുതലമട, കസ്തൂരി ദേവന്‍, സനോജ് പാലക്കാട്, മനോഹരന്‍ കണ്ണൂര്‍, പി.പി.കെ പൊതുവാള്‍, നാരായണന്‍ പേരിയ, രാധാകൃഷ്ണന്‍ പെരുമ്പള, ശശി കണ്ണൂര്‍, സൗമ്യ കണ്ണൂര്‍, പി മുരളീധരന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, മോഹനന്‍ മാങ്ങാട്, അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാല്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ശശിധരന്‍ കാറഡുക്ക സംസാരിച്ചു.
നളിനി, സി.വി വിമല, ടി ശോഭന, ജമീല അമ്പലത്തറ, ശ്യാമള മുണ്ട, മാര്‍ച്ചിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."