അസ്അദിയ്യ സമ്മേളനം: വാഹനജാഥകള്‍ക്ക് സ്വീകരണം നല്‍കും
കണ്ണൂര്‍: ഡിസംബര്‍ 30,31, ജനുവരി ഒന്ന് തീയ്യതികളില്‍ നടക്കുന്ന സമസ്ത ജില്ലാ കമ്മിറ്റി നേരിട്ട് നടത്തുന്ന അസ്അദീയ്യ അറബികോളജ് 25ാം വാര്‍ഷിക സമ്മേളനം വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വനം ചെയ്തു. സമ്മേളന പ്രചരണത്തിന്റെ ഭാഗമായി 20,21 തീയ്യതികളില്‍ നടക്കുന്ന ഉത്തര ദക്ഷിണ മേഖലവാഹനജാഥകള്‍ക്ക് ഏരിയതലത്തില്‍ സ്വീകരണം, 23ന് അസഅദിയ ഡേ ആചരിക്കല്‍, പ്രഭാതഭേരി, ജുമഅക്ക് ശേഷം ഉദ്‌ബോദനം, വൈകുന്നേരം സായാഹ്ന സംഗമം, രാത്രി എല്ലാ ശാഖകളിലും 'മുലാഖാത്ത്' പരിപാടിയിലൂടെ ജനങ്ങളെ നേരില്‍ കണ്ട് സമ്മേളന പ്രചരണം, 31ന് നടക്കുന്ന മഹല്ല് സംഗമത്തിന് മഹല്ല് ഭാരവാഹികളുടെ പങ്കാളിത്വം ഉറപ്പുവരുത്തല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. പ്രസിഡന്റ് അഹ്മദ് തേര്‍ളായി അധ്യക്ഷനായി. പി.പി മുഹമ്മദ് കുഞ്ഞി അരിയില്‍, സലീം ഫൈസി ഇര്‍ഫാനി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, സലാം ദാരിമി കിണവക്കല്‍, മൊയ്തു മൗലവി മക്കിയാട്, സലീം എടക്കാട്, ഇബ്രാഹിം എടവച്ചാല്‍, ഇബ്രാഹിം ബാഖവി, സത്താര്‍ വളക്കൈ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."