HOME
DETAILS
MAL
എ.ടി.എമ്മുകള്‍ തുറന്നില്ല: രാമന്തളിയില്‍ ബാങ്ക് ഉപരോധിച്ചു
backup
December 09 2016 | 22:12 PM
പയ്യന്നൂര്‍: എ.ടി.എം അടച്ചുപൂട്ടിയ ബാങ്ക് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ രാമന്തളി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രാമന്തളിയിലെ ബാങ്കുകള്‍ ഉപരോധിച്ചു. രാമന്തളി സെന്‍ട്രലില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍, പുന്നക്കടവിലെ സിന്‍ഡിക്കേറ്റ് ബാങ്കുകളാണ് ഉപരോധിച്ചത്. എ.ടി.എമ്മില്‍ പണം നിക്ഷേപിച്ച് കൗണ്ടര്‍ തുറക്കാമെന്ന ഗ്രാമീണ്‍ ബാങ്ക മാനേജരുടെ ഉറപ്പില്‍ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു.
തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പുന്നക്കടവിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപരോധിച്ചത്. ചൊവ്വാഴ്ച മുതല്‍ എ.ടി.എം തുറക്കുമെന്ന് മാനേജര്‍ രേഖാമൂലം നല്കിയ ഉറപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. ഒ.കെ ശശി, ടി.പി അനൂപ്, എം സനൂപ്, ഷിജു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."