HOME
DETAILS
MAL
പണവിതരണം നിര്‍ത്തിവച്ചു; ബാങ്ക് അധികൃതരും ഇടപാടുകാരും തമ്മില്‍ വാക്കേറ്റം
backup
December 10 2016 | 02:12 AM
കൊടുവള്ളി: ഇടപാടുകള്‍ തുടങ്ങി രണ്ടണ്ടര മറിക്കൂറുകള്‍ക്കകം പണം വിതരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കൊടുവള്ളി എസ്.ബി.ഐ ശാഖക്കു മുന്നില്‍ അധികൃതരും ക്യൂ നിന്നവരും തമ്മില്‍ വാക്കേറ്റം.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്ക് അവധി വരുന്നതിനാല്‍ നല്ല തിരക്കാണ് ഇന്നലെ രാവിലെ മുതല്‍ അനുഭവപ്പെട്ടത്. 12.30ഓടെ പണം തീര്‍ന്നതിനാല്‍ വിതരണം തിര്‍ത്തിവച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചതോടെ ക്യൂ നിന്നവര്‍ ബഹളം വയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ കൊടുവള്ളി പൊലിസ് ക്യൂ നിന്നവരില്‍ ഒരാളെ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചതോടെ പ്രശ്‌നം രൂക്ഷമായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസ് ഇയാളെ വിട്ടയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."