തരിശുഭൂമിയിലെ ജൈവപച്ചക്കറി കൃഷി; മാതൃകയായി 'കര്‍മസേന'
കട്ടാങ്ങല്‍: പുള്ളനൂര് ന്യൂ ജി.എല്‍.പി സ്കൂളിനു മുന്‍വശത്ത് 30 സെന്റ് സ്ഥലത്തു തരിശുഭൂമിയില്‍ ജൈവ പച്ചക്കറി കൃഷി നടത്തി മാതൃകയാവുകയാണ് 'കര്‍മസേന. ഒരുതരത്തിലുമുള്ള രാസവളവും ചേര്‍ക്കാതെയാണ് ചാത്തമംഗലം കൃഷിഭവന്റെ നേതൃത്വത്തിലുള്ള കര്‍മസേന പ്രവര്‍ത്തകര്‍ കൃഷിയൊരുക്കിയത്. കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പ് ഇന്നലെ നടന്നു.
കര്‍ഷകരായ ഐ.കെ മൂസ, സുരന് ടി.എം, പി. ആലിക്കുട്ടി, ബാബു, നാരായണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കിയത്. പയര്‍, കൈപ്പ, വെണ്ട, പടവലം, ചുരങ്ങ, ഇളവന്‍, വെള്ളരി തുടങ്ങിയവയാണ് വിളവെടുപ്പ് നടത്തിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത്, ചാത്തമംഗലം കൃഷിഭവന് എന്നിവരുടെ സഹായവും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫിസര്‍ പ്രിയാ മോഹനന് അധ്യക്ഷനായി. പഞ്ചായത്തംഗം മൈമൂന, ബീന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."