ബഹ്‌റൈനില്‍ ത്രിദിന മനാമ ഡയലോഗ് ആരംഭിച്ചു
മനാമ: ബഹ്‌റൈനില്‍ ത്രിദിന മനാമ ഡയലോഗ് റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ആരംഭിച്ചു. 12 ാം തവണയാണ് ഇത് ബഹ്‌റൈനില്‍ നടക്കുന്നത്. ഡയലോഗിന്റെ ഭാഗമായി പ്രമുഖര്‍ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ ഇന്നു മുതല്‍ നടക്കും.
37 മത് ഉച്ചകോടിക്ക് ശേഷം നടക്കുന്ന മനാമ ഡയലോഗ് പ്രധാനമായും മേഖലയിലെ സുരക്ഷാ വിഷയങ്ങളാണ് കഴിഞ്ഞ ദിവസം ചര്‍ച്ചചെയ്തത്.
ബ്രിട്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ട്രാറ്റജിക് സ്റ്റഡീസ് (ഐഐഎസ്എസ്) സംഘടിപ്പിക്കുന്ന
സമ്മേളനത്തില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍, ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും പ്രതിരോധ മന്ത്രിമാര്‍, ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രി, റഷ്യ, ദക്ഷിണ കൊറിയ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളും സംബന്ധിക്കുന്നുണ്ട്.
വിവിധ തരത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വെല്ലുവിളികളുടെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ മനാമ ഡയലോഗ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായി ഐഐഎസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ ജോണ്‍ ജെന്‍കിന്‍സ് അറിയിച്ചു.
ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാരും വിദേശകാര്യ മന്ത്രിമാരും സംബന്ധിക്കുന്ന മനാമ ഡയലോഗ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വിഷയങ്ങളോടൊപ്പം അറബ് ലോകത്തെയും വടക്കന്‍ ആഫ്രിക്കയിലെയും സംഭവ വികാസങ്ങള്‍, സിറിയയിലെയും യമനിലെയും സംഘര്‍ഷം, ഭീകവാദം ഉയര്‍ത്തുന്ന ഭീഷണികള്‍ തുടങ്ങിയവയും ഡയലോഗില്‍ ചര്‍ച്ചയാകും.
ശനിയാഴ്ച നടക്കുന്ന സമ്മേളനത്തെ പ്രതിരോധ സെക്രട്ടറി കാര്‍ട്ടര്‍ അഭിസംബാധന ചെയ്യും. വിമാന വാഹിനിയായ യുഎസ്എസ് മോണ്ടറിയിലെ നാവികരെയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി സന്ദര്‍ശിക്കും.
അമേരിക്കന്‍ പ്രതിനിധി സംഘത്തെ ആഷ്ടണ്‍ കാര്‍ട്ടര്‍ ആണ് നയിക്കുന്നത്.
ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോണ്‍ടെര്‍ ലെയന്‍ മനാമ ഡയലോഗിനത്തുെമെന്ന് ജര്‍മന്‍ നയപ്രതിനിധി വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇവര്‍ എത്തുന്നത്. ലോക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വോണ്‍ടെര്‍ ലെയന്‍ മനാമയിലേക്ക് എത്തുന്നത്. അവരോടൊപ്പം ജര്‍മന്‍ പ്രതിനിധി സംഘവും എത്തും.
ഫ്രാന്‍സിന്റെ പ്രതിരോധ മന്ത്രി ജീന്‍ യെസ് ലെ ഡ്‌റിയാനും പങ്കെടുക്കുമെന്നാണു സൂചനകള്‍. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ മനാമ ഡയലോഗില്‍ മുഖ്യപ്രഭാഷണം നടത്തുമെന്നു നേരത്തേ ഉറപ്പായിരുന്നു. ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ ജാഫരി, ജപ്പാനീസ് പാര്‍ലമെന്ററി ഡിഫന്‍സ് വൈസ് മിനിസ്റ്റര്‍ തകായുകി കൊബായാഷി, വിദേശകാര്യ സഹമന്ത്രി കെന്റാരോ സുനൂറോ, ദക്ഷിണ കൊറിയയുടെ ആഫ്രിക്കന്‍ ആന്റ് മിഡിലീസ്റ്റ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഹീ സിയോഗ് കെ വോണ്‍, പാകിസ്താന്‍ വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവര്‍ പങ്കെടുത്തേക്കും. റഷ്യന്‍ പ്രതിനിധി സംഘത്തെ ബഹ്‌റൈനിലെ അംബാസഡര്‍ വാഗിഫ് ഗരയേവ് ആണ് നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."