അലിഗഢ് യൂനിവേഴ്സിറ്റി; ജനപ്രതിനിധികളുടെ യോഗം ചേര്ന്
നു
പെരിന്തല്‍മണ്ണ: അലിഗഢ് യൂനിവേഴ്സിറ്റി മലപ്പുറം കേന്ദ്രത്തിന്റെ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗമാണ് ചേലാമല അലിഗഢ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നത്. കാംപസ് നേരിടുന്ന അവഗണനയും പോരായ്മയും ചര്‍ച്ച ചെയ്ത യോഗത്തില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, വൈസ് പ്രസിഡന്റ് ടി.കെ സദഖത്തുള്ള, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ആയിശ, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എ.വി സിനി, നഗരസഭാ പ്രതിപക്ഷ നേതാവ് ഉസ്മാന് താമരത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് അമീര്‍ പാതാരി, വി.എസ് അബ്ദുല്‍ മജീദ്, ടി. അഫ്സല് ബാബു, പി.എം ശംസാദലി പങ്കെടുത്തു.
എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കന്മാര് എന്നിവരുടെ യോഗം സി.എ.ഡി.എസിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനമെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."