തീവ്രവാദം മനുഷ്യാവകാശ ധ്വംസനം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: വിവേചനമില്ലാത്ത തീവ്രവാദം മനുഷ്യാവകാശ ധ്വംസനമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍. മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കാര്യവട്ടം കേരള സര്‍വകലാകാലാ നിയമപഠന വിഭാഗത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാഥാര്‍ഥ്യബോധമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മനുഷ്യകുലത്തെകൊന്നൊടുക്കും. വേലുപിള്ള പ്രഭാകരന് യാഥാര്‍ഥ്യബോധം ഉ
ണ്ടണ്ടായിരുന്നെങ്കില്‍ ധാരാളം തമിഴ് കുരുന്നുകള്‍ ജീവനോടെ ഇരിക്കുമായിരുന്നു.
തീവ്രവാദവും ഭീകരവാദവും മനുഷ്യര്‍ക്കുവേണ്ടണ്ടിയുള്ളതല്ല. ശിശുമരണങ്ങള്‍ ഒഴിവാക്കാന്‍ മനുഷ്യോചിതമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരും തയ്യാറാകുന്നില്ല. മലപ്പുറത്തെ ക്വാറിയില്‍ വീണു മരിച്ച നാലു കുട്ടികളുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു പോലും നടപ്പാക്കിയിട്ടില്ല. മനുഷ്യാവകാശ കമ്മിഷനില്‍ ഈ വര്‍ഷം 14,000 പരാതികള്‍ വന്നു.
മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടണ്ടി ശബ്ദമുയര്‍ത്താന്‍ നമുക്കു കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടണ്ടി ശബ്ദിക്കാന്‍ ആരും കാണില്ലെന്ന് പ്രഭാഷണം നടത്തിയ നിയമസര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ എന്‍.കെ ജയകുമാര്‍ പറഞ്ഞു. നിയമ വകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."