നോട്ടുദുരിതം ചലച്ചിത്രമേളയിലും
തിരുവനന്തപുരം: കറന്‍സി പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു ചലച്ചിത്രമേളയ്‌ക്കെത്തിയവരും. രണ്ടുദിവസമായി തലസ്ഥാനത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളാ പ്രതിനിധികളാണു വലഞ്ഞത്. മേളയുണര്‍ന്ന രണ്ടാംദിനത്തില്‍ പതിനായിരങ്ങള്‍ എത്തിയതോടെ ഒറ്റ എടിഎമ്മുകളിലും പണമില്ലാതായി. പ്രതിസന്ധി കടുത്തതോടെ പലരും മേള പൂര്‍ത്തായാക്കാതെ മടങ്ങാനുള്ള ശ്രമത്തിലാണ്.
നോട്ട് ദുരിതത്തിനെതിരേ പ്രതിഷേധവുമായി പ്രമുഖ ഇടയ്ക്ക കലാകാരനായ പ്രകാശന്‍ പഴമ്പാലക്കോട് മേളയിലെത്തി.'എന്റെ കൈയില്‍ പണമുണ്ട്, ഞാന്‍ അധ്വാനിച്ച് സമ്പാദിച്ചതാണത്. പക്ഷേ ഉപയോഗിക്കാനുള്ള അവസരം എനിക്ക് നിഷേധിക്കുകയാണു കേന്ദ്രസര്‍ക്കാര്‍. എത്രകാലം ഇങ്ങനെ കടംവാങ്ങി ജീവിക്കും' അദ്ദേഹം ചോദിക്കുന്നു.
മേള നടക്കുന്ന തിയറ്റര്‍ കോപ്ലക്‌സിനടുത്ത മിക്ക എടിഎമ്മുകളും ഇന്നലെ രാവിലെ തന്നെ കാലിയായി. ഏഴുദിവസത്തേക്കു ചെലവിനായുള്ള പണം സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണു ഭൂരിഭാഗം ഡെലിഗേറ്റ്
സും.
കറന്‍സി ലഭിക്കാതായതോടെ ഇനിയുള്ള ദിവസമെങ്ങനെ പിടിച്ചുനില്‍ക്കുമെന്ന ആശങ്കയിലാണു പലരും. അതിനിടയില്‍ ഐ.എഫ്.എഫ്.കെയില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രിം കോടതി വിധിക്കെതിരേയും പ്രതിഷേധമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."