മുഖ്യമന്ത്രിക്ക് ഭോപ്പാലില്‍ ഉണ്ടായ അനുഭവം നിര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭോപ്പാലില്‍ ഉണ്ടായ അനുഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി. ഒരു മുഖ്യമന്ത്രിക്കും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ് മധ്യപ്രദേശിലെ ഭാപ്പാലില്‍ പിണറായി വിജയന് ഉണ്ടായത്. ഈ സംഭവത്തിന്റെ നാണക്കേട് മധ്യപ്രദേശ് പൊലിസിനും അവിടുത്തെ മുഖ്യമന്ത്രിക്കുമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലും പുലര്‍ത്തേണ്ട സമാന്യമര്യാദയുടെ നഗ്നലംഘനമാണ് ഭോപ്പാലില്‍ ഉണ്ടായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, അതിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിലൂടെ കേരളത്തെ അപമാനിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി ലജ്ജാകരമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."