കൊച്ചി മെട്രോയിലും കുടുംബശ്രീ
കൊച്ചി: കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനിലെ വിവിധ ജോലികളില്‍ കുടുംബശ്രീക്ക് പങ്കാളിത്തം നല്കാന് സര്‍ക്കാര്‍ തീരുമാനം .
മെട്രോയിലെ ടിക്കറ്റ് വില്പന, ക്ലീനിങ്, പാര്‍ക്കിങ് തുടങ്ങിയ അനുബന്ധ ജോലികളിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പങ്കാളിത്തം നല്‍കുക.
ആദ്യഘട്ടത്തില്‍ 300 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ജോലി ലഭിക്കും. ഭിന്നലിംഗക്കാര്‍ക്കും തൊഴിലവസരമുണ്ടാകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും കുടുംബശ്രീയും ഒപ്പ് വെച്ചു.
മെട്രോ പൂര്‍ണ സജ്ജമാകുന്നതോടെ 1800 പേര്‍ക്കെങ്കിലും ജോലി നല്‍കാനാവും.
മെട്രോ നിര്‍മാണത്തിന്റെ പുരോഗതിയും അവലോകന യോഗം വിലയിരുത്തി. അടുത്ത വര്‍ഷം ഏപ്രീലിനുള്ളില് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മഹാരാജാസ് വരെ പൂര്‍ത്തിയായിട്ട് മതി മെട്രോ സര്‍വ്വീസ് തുടങ്ങലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പാലാരി വട്ടം വരെയാണ് നിലവില്‍ ആദ്യഘട്ട ഉദ്ഘാടനത്തിന് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.
മെട്രോ കൂടുതല്‍ ദൂരത്തേക്ക് ആദ്യ ഘട്ടം തന്നെ നീട്ടുന്നത് ഉദ്ഘാടനം മൂന്ന് മാസത്തേക്കെങ്കിലും വൈകാന്‍ കാരണമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."