വര്‍ഷങ്ങള്‍ക്കുശേഷം ഇറോംഷര്‍മ്മിള മാതാവിനെ കണ്ടു
ഇംഫാല്‍: വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മണിപ്പൂര്‍ സമരനായിക ഇറോംഷര്‍മ്മിള 16 വര്‍ഷത്തിനുശേഷം തന്റെ അമ്മ സഖീദേവിയെ കാണാന്‍ വീട്ടിലെത്തി. 16 വര്‍ഷത്തെ നിരാഹാരം അവസാനിപ്പിച്ച് സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ച ഷര്‍മ്മിള വീട്ടിലേക്ക് പോകാതിരുന്നതും അമ്മയെ സന്ദര്‍ശിക്കാത്തതും മണിപ്പൂരില്‍ ഏറെ ചര്‍ച്ചയായിരുന്നു. വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടുപോലും കൂടിയാലോചിക്കാതെ സമരം അവസാനിപ്പിച്ചതില്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു ഷര്‍മ്മിളയുടെ അമ്മ സഖീദേവി.
ജയില്‍മോചിതയായി നാലുമാസം കഴിഞ്ഞാണ് ഷര്‍മ്മിള അമ്മയെ കാണാന്‍ വീട്ടിലെത്തിയത്. അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഷര്‍മ്മിളയെ അമ്മ സഖീദേവി നിറകണ്ണുകളോടെ സ്വീകരിച്ചു.
മണിപ്പൂരിലെ പട്ടാളത്തിന് പ്രത്യേകാധികാരം നല്കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് 2000 നവംബര്‍ അഞ്ചിനു തുടങ്ങിയ നിരാഹാരസമരം ഷര്‍മ്മിള 16 വര്‍ഷത്തോളം തുടര്‍ന്ന തന്റെ സമരം വിജയം വരിച്ചാലല്ലാതെ അമ്മയെ കാണാന്‍ പോകില്ലെന്ന പ്രതിജ്ഞയും ഷര്‍മ്മിള എടുത്തിരുന്നു. ഒരുമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."