പാകിസ്താനെതിരേ രൂക്ഷവിമര്‍ശനവുമായി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: കശ്മിര് വിഷയത്തില്‍ പാകിസ്താനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മിരില്‍ തീവ്രവാദം വളര്‍ത്തുകയാണ് പാകിസ്താനെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കശ്മിരിനെ വിഭജിക്കാനാണ് പാകിസ്താന് ശ്രമിക്കുന്നത്. പക്ഷേ അതൊരിക്കലും നടക്കില്ല. പാകിസ്താന് ഇപ്പോള്‍ തന്നെ രണ്ടു ഭാഗമായി വിഭജിച്ചു കഴിഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പാകിസ്താന് പിന്തുടരുന്നതെങ്കില് അവര്‍ ഇനിയും വിഭജിക്കപ്പെടും.
ഇന്ത്യക്കെതിരേ യുദ്ധത്തിലൂടെ വിജയം നേടാന്‍ സാധിക്കില്ലെന്ന് പാകിസ്താനിറിയാം. അതിനാല്‍ അവര്‍ തീവ്രവാദത്തിലൂടെ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ തീവ്രവാദത്തിനെ പ്രോത്സാഹിപ്പിക്കുന്ന നയം ഭീരുക്കളുടേതാണ്. പലതവണ പാകിസ്താനുമായി സുഹൃദ്ബന്ധം പുലര്‍ത്താന്‍ ഇന്ത്യ തയാറായിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ നിരന്തരമായ വെടിനിര്‍ത്തല്‍ ലംഘനത്തിലൂടെ അവര്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."