തുറവൂര്‍ താലൂക്ക് ആശുപത്രിക്ക് 2.85 കോടി അനുവദിച്ചു
തുറവൂര്‍: തുറവൂര്‍ താലൂക്കാശുപത്രിയില്‍ കെട്ടിടം നിര്‍മിക്കുന്നതിനായി തീരവികസന കോര്പ്പറേഷന് 2.85 കോടി രൂപ അനുവദിച്ചു. ഇപ്പോഴത്തെ കെട്ടിടത്തിന്റെ മുകളിലായിട്ടാണ് അടുത്ത നില നിര്‍മിക്കുന്നത്.ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒന്നാം നിലയില്‍ അത്യാധുനിക രീതിയിലുള്ള ലേബര്‍ റൂീ, ഗര്‍ഭിണികളുടെ കിടപ്പുമുറികളുമാണ് നിര്‍മിക്കുന്നത് ഒന്നര കോടി രൂപ മുടക്കിയാണ് നിലവിലുള്ള കെട്ടിടം നിര്‍മിച്ചത്. റിസപ്ഷന്, ഒ.പി., ചീട്ടെഴുതുന്ന കൗണ്ടര്‍, ഡയാലിസിസ് യൂണിറ്റ്, അത്യാഹിത വിഭാഗം, കുത്തിവയ്ക്കുന്ന സ്ഥലം, ഡ്രസ്സിങ് റൂം, ഡോക്ടറന്മാരുടെ ഡ്യൂട്ടി റൂം എന്നിവയാണ് ഇപ്പോഴത്തെ കെട്ടിടത്തിലുള്ളത്.
ദിനം പ്രതി ആയിരത്തിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കുളള സൗകര്യം കുറവായതിനാല്‍ മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്.
പുതിയ കെട്ടിടം നിര്‍മിച്ചാല്‍ ഇവിടെ കൂടുതല്‍ കട്ടിലുകള്‍ സ്ഥാപിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത് എന്‍.ആര്.എച്ച്.എമ്മിന്റെ ഉള്‍പ്പെടെ ഏഴ് ഡോക്ടന്മാരും ഒന്‍പത് നേഴ്സന്മാരുമാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി നാല് ഡോക്ടന്മാരെ കൂടി സര്‍ക്കാര്‍ അനുവദിച്ചതായി ഉത്തരവ് ഇറക്കിയിട്ടുണ്ട് .
ദേശീയപാതയില്‍ വാഹന അപകടമുണ്ടായാല്‍ ആദ്യം എത്തേണ്ട ആശുപത്രിയാണിത്.ഇവിടെ കെട്ടിടം പണി പൂര്‍ത്തിയാക്കുന്നതോടെ കൂടുതല്‍ സൗകര്യമൊരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."