നിതാഖാത് പരിഷ്‌കരണം നടപ്പാക്കുന്നത് നീട്ടിവച്ചു
റിയാദ്: സഊദിയില്‍ പുതിയ നിതാഖാത് പരിഷ്‌കരണം നടപ്പാക്കുന്നതു നീട്ടിവച്ചു. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണു പദ്ധതി നീട്ടിവച്ചത്.
സ്വകാര്യ മേഖലയില്‍ സഊദി ജീവനക്കാരുടെ എണ്ണത്തെക്കാളുപരി അവരുടെ പദവിക്കും തൊഴില്‍ സാഹചര്യത്തിനും പ്രാധാന്യം നല്‍കുന്ന 'സന്തുലിത നിതാഖാത് ' ഡിസംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചു പുതിയ നിതാഖാത് നടപ്പാക്കുന്നത് നീട്ടിവച്ചതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സഊദികള്‍ക്ക് ഉന്നത പദവികളില്‍ ജോലി നല്‍കുക, ജോലി സ്ഥിരത ഉറപ്പുവരുത്തുക, സഊദി വനിതകള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ജോലി നല്‍കുക, സ്വദേശികള്‍ക്ക് ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുക തുടങ്ങി മുഖ്യമായ അഞ്ചുകാര്യങ്ങളില്‍ ഊന്നിയാണു സന്തുലിത നിതാഖാത് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."