ഇസ്താംബൂളില്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഭീകരാക്രമണം; 29 മരണം പിന്നില്‍ കുര്‍ദിഷ് വിമതരെന്ന് തുര്‍ക്കി; ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു
ഇസ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ വീണ്ടും ഭീകരാക്രമണം. ഫുട്‌ബോള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 166ലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇസ്താംബൂളിലെ ബെസിക്ടസ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപം അതിശക്തമായ കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. മൈതാനത്തിന്റെ സുരക്ഷയ്ക്കായി നിന്നിരുന്ന പൊലിസുകാര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. കാര്‍ബോംബ് സ്‌ഫോടനത്തിനും ചാവേര്‍ ആക്രമണത്തിനും പിന്നാലെ വെടിവയ്പ്പ് നടന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ബെസിക്ടാസും ബുരാസപോറും തമ്മിലുള്ള മത്സരം കഴിഞ്ഞു രണ്ടുമണിക്കൂര്‍ തികയും മുന്‍പാണ് സ്റ്റേഡിയത്തിനു പുറത്തു സ്‌ഫോടനമുണ്ടായത്. ഈ സമയം കാണികള്‍ ഏറെയും സ്റ്റേഡിയം വിട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കുര്‍ദിഷ് വിമതരാണ് ആക്രമണത്തിനു പിന്നിലെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആരോപിച്ചു. ഉപപ്രധാനമന്ത്രി നുമാന്‍ കുര്‍തുല്‍മസും വിമതര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സുരക്ഷാ സേനയ്ക്കുനേരെ ഇവര്‍ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ടെന്നും ലഭ്യമായ തെളിവുകള്‍ പ്രകാരം ആക്രമണത്തിനു പിന്നില്‍ വിമതര്‍ തന്നെയെന്നു സംശയിക്കുന്നതായും കുര്‍തുല്‍മസ് പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ടു പത്തോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരു വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ നടക്കുന്ന ആറാമത്തെ ഭീകരാക്രമണമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."