HOME
DETAILS
MAL
മുഖ്യമന്ത്രിയെ തടഞ്ഞ ആര്.എസ്.എസ് നടപടിക്കെതിരെ പ്രതിഷേധം
backup
December 12 2016 | 02:12 AM
തിരുവനന്തപുരം: മലയാളി അസോസിയേഷന്റെ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ഭോപ്പാലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസുകാര്‍ തടഞ്ഞതിനെതിരെ പ്രതിഷേധം.
സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെയാണ് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധമുയരുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ ഭരണസംവിധാനത്തെപ്പോലും വകവയ്ക്കാതെയുള്ള സംഘവരിവാര നടപടിക്കെതിരെ വിവിധ സംഘടനകളും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.
തലസ്ഥാനത്ത് സി.പി.എം നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ആരംഭിച്ച് പുളിമൂട് ജങ്ഷനില്‍ സമാപിച്ചു. സമൂഹത്തിന്റെ നാനാതുറളിലുള്ളവര് അണിനിരന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി ശിവന്‍കുട്ടി, പ്രസിഡന്റ് സി ജയന്‍ബാബു, എ സമ്പത്ത് എംപി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."