സ്വാഗത സംഘം രൂപീകരിച്ചു
മാനന്തവാടി: 'ഹുബ്ബു റസൂല്‍ ഹുബുല്‍ വത്വന്‍' എന്ന പ്രമേയത്തില്‍ ഈ മാസം 26, 27, 28 തിയതികളില്‍ മാനന്തവാടി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ നബിദിന റാലിയും പൊതു സമ്മേളനവും നടക്കും. 26ന് വൈകിട്ട് നാലിന് നബിദിന റാലിയും മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ പൊതു സമ്മേളനവും നടക്കും.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. 27ന് അറക്കല്‍ അബ്ദുറസാഖ് ദാരിമിയും 28ന് അബ്ദുസമദ് പൂക്കോട്ടൂരും ചുണ്ടമുക്ക് രണ്ടേനാലില്‍ മതപ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി 20 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സി കുഞ്ഞബ്ദുല്ല (ചെയര്‍), നജീബ് മണ്ണാര്, ഹാരിസ് കാട്ടിക്കുളം (വൈ.ചെയര്‍), ജലീല്‍ ദാരിമി (കണ്), അബൂബക്കര്‍ ഫൈസി, ഹുസൈന് മൗലവി (ജോ.കണ്), ഉസ്മാന് മഞ്ചേരി (ട്രഷ), പി.വി.എസ് മൂസ, ഷറഫുദ്ദീന് ബാഖവി, ഉസ്മാന് പാലമുക്ക്, അലി കാട്ടിക്കുളം, ഫസല്‍ മൗലവി തോല്‍പ്പെട്ടി, കബീര്‍ കയ്യിലോട്ട് കുന്ന്, സലീം അപ്പപ്പാറ, അഹമ്മദ് ആയങ്കി, കബീര്‍ എരുമത്തെരുവ്, ഇബ്റാഹീം അമ്പലവയല്‍, ഇബ്റാഹീം തോല്‍പ്പെട്ടി, റഷീദ് എടയൂര്‍കുന്ന്, ഗഫൂര്‍ കാട്ടിക്കുളം (മെമ്പര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."