കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ ശക്തമാക്കും: ടി .സിദ്ധീഖ്
കുന്ദമംഗലം: കോണ്‍ഗ്രസിനെ ബൂത്ത്തലം മുതല്‍ ശക്തിപ്പെടുത്താന്‍ നേതൃത്വം നല്‍കുമെന്ന് നിയുക്ത ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരേ ജനാധിപത്യ ശക്തികളുടെ മുന്നേറ്റം ഉണ്ടാകണം.
ജനവിരുദ്ധതയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷം കുന്ദമംഗലത്തെത്തിയ ടി. സിദ്ദീഖിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി കേളുക്കുട്ടി അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് പടനിലം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു നെല്ലുളി, മറുവാട്ട് മാധവന്, പി. കേളുക്കുട്ടി നായര്‍, എം. അംബുജാക്ഷി അമ്മ, സി.വി സംജിത്ത്, മേപ്പറ്റമ്മല് ചന്ദ്രന്, എം.പി ചന്ദ്രന്, തൂലിക മോഹന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."