തൊണ്ടിമ്മല്‍ കടവില്‍ തടയണ നിര്‍മിച്ചു
മുക്കം: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി നെല്ലിക്കാപൊയില്‍ കുടിവെള്ള പദ്ധതിയുടെ ജലസംഭരണ കേന്ദ്രത്തിന്റെ താഴെയായി തൊണ്ടിമ്മല്‍ കടവില്‍ ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മിച്ചു. എം.കെ.എച്ച്.എം.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (ഗേള്‍സ് ), എം.എ.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മണാശ്ശേരി, വി.എം.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ സ്ഥാപനങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റും നാട്ടുകാരും ചേര്‍ന്നാണ് തടയണ നിര്‍മിച്ചത്.
മുക്കം നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ടി ശ്രീധരന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഇ.പി അരവിന്ദന് അധ്യക്ഷനായി. എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ക്കുള്ള സ്നേഹോപഹാരം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന് സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി. പ്രശോഭ്കുമാര്‍, സാലി സിബി, എന്‍. ചന്ദ്രന് മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ മുക്കം വിജയന്, പ്രഷി സന്തോഷ്, ബ്രിജേഷ്, ഗ്രാമപഞ്ചായത്തംഗം ഗോപാലന്, കെ.ടി ബിനു, പി. ബൈജു, പി. ദിനേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."