മഗ്നീഷ്യം ഇറക്കുമതി കേസ്: ടോം ജോസിനെതിരേ കേസ് വേണ്ടെന്ന് ചീഫ് സെക്രട്ടറി
കൊച്ചി: മഗ്നീഷ്യം ഇറക്കുമതി കേസില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ടോം ജോസിനെ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ ചീഫ് സെക്രട്ടറി തള്ളി. ടോം ജോസിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന നിയമവകുപ്പിന്റെ ഉപദേശം കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.
കേസില്‍ ടോം ജോസ് കുറ്റക്കാരനാണെന്ന് വിജിലന്‍സ് കണ്ടെത്തുകയും അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. വിജിലന്‍സിന്റെ ഈ ശുപര്‍ശ മറിക്കടന്നാണ് ടോം ജോസിനെതിരേ നടപടി വേണ്ടെന്നുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
ടോം ജോസ് കെ.എം.എം.എല്‍ എം.ഡി ആയിരിക്കേ നടത്തിയ മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് 1.75 കോടി രൂപയുടെ നഷ്ടമുണ്ടായെന്നതായിരുന്നു എ.ജിയുടെ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."