റെക്സ് ടില്ലേഴ്സന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
വാഷിങ്ടണ്‍: ടെക്സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രമുഖ എണ്ണ, പ്രകൃതി വാതക കമ്പനിയായ എക്സോണ്‍ മൊബില്‍ ചെയര്‍മാനും സി.ഇ.ഒയും ആയിരുന്ന റെക്സ് ടില്ലേഴ്സനെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിലൊന്നാണ് സ്റ്റേറ്റ് സെക്രട്ടറിയുടേത്.
മുന്‍ വ്യവസായിയായ ട്രംപ് പ്രമുഖ ബിസിനസുകാരെ തന്നെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയാണെന്ന ആരോപണവും ഇതോടെ ഉയരുന്നുണ്ട്. വിവിധ മേഖലകളിലുള്ള കഴിവും പ്രാഗദ്ഭ്യവുമാണ് റെക്സിനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്ന് ട്രംപിന്റെ പേഴ്സനല്‍ സ്റ്റാഫ് അറിയിച്ചു. ദേശസുരക്ഷ, മേഖലയിലെ സ്ഥിരത തുടങ്ങിയവയില്‍ അദ്ദേഹം മികവു കാട്ടുമെന്നും അവര്‍ പ്രത്യാശിച്ചു.
തനിക്ക് ലഭിച്ച പുതിയ സ്ഥാനം ആദരവായി കാണുന്നുവെന്ന് ടില്ലേഴ്സന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."