HOME
DETAILS
MAL
ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മിച്ചു
backup
December 14 2016 | 03:12 AM
ആയഞ്ചേരി: വേനലിനെ നേരിടാന്‍ ജനകീയ കൂട്ടായ്മയില്‍ തോടിന് കുറുകെ തടയണ നിര്‍മിച്ചു. ആയഞ്ചേരി-വേളം കോള്‍നില വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച തോടിന് കുറുകെ പാലോടിക്കുന്ന് പാലത്തിനു സമീപമാണ് തടയണ നിര്‍മിച്ചത്. മണ്ണ് നിറച്ച ചാക്കുകള്‍ കൊണ്ടാണ് തടയണ നിര്‍മിച്ചത്. വെള്ളം തടഞ്ഞു നിര്‍ത്തിയാല്‍ വരുന്ന കടുത്ത വേനലില്‍ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."