ബക്കളം കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു
തളിപ്പറമ്പ്: പറശ്ശിനിക്കടവ് സ്കൂള്‍ പ്യൂണ്‍ ബക്കളം മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിനെ കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയ കേസില്‍ അ ന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.ഇ പ്രേമചന്ദ്രന് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ 5നു രാവിലെ പറശ്ശിനിക്കടവ് സ്കൂളില്‍ എത്തിയതിനു ശേഷം രജീഷിനെ കാണാതാവുകയായിരുന്നു.
രജീഷുമായി ബന്ധപ്പെട്ട വ്യക്തികളെയും മറ്റും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിനു സമീപം ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. രജീഷിന്റെ സുഹൃത്തായ ബക്കളം നെല്ലിയോട്ടെ പാച്ചേനി തറമ്മല്‍ രാഗേഷാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ പൊലിസ് എത്തിയിരുന്നു.
രജീഷിനെ കൊലപ്പെടുത്തി കിണറ്റിലിട്ടശേഷം സൗഊദിയിലേക്കു കടന്ന രാഗേഷിനെ അവിടെയുള്ള സഹോദരന് മുന്‍കൈയെടുത്ത് നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. എയര്‍പോര്‍ട്ട് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കൈമാറുകയായിരുന്നു. കൊലപാതകം നടത്താനായി വാടകയ്ക്കെടുത്ത കാറിന്റെ ഉടമസ്ഥന് നല്കിയ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായക മായത്. അറസ്റ്റിലായ രാഗേഷ് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."