പട്ടയം നല്‍കിയില്ല; 114 കുടുംബങ്ങള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും
തിരുവനന്തപുരം: പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്പലത്തറ പുറമ്പോക്കുഭൂമി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ 114 കുടുംബങ്ങള്‍ നാളെ രാവിലെ 10ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം നഗരസഭയുടെ പരിധിയിലുള്ള മണക്കാട് വില്ലേജില്‍ അമ്പലത്തറ വാര്‍ഡില്‍ ചൊറിയന്‍കാട്, പനയംവിളാകം, വരവിള, പട്ടണംകര, റാക്കണ്ടം, മണ്ണാത്തുവിളാകം തൂമ്പിന്‍മുഖം, മുട്ടാറ്റുവരമ്പ്, കല്ലേടിമുഖം എന്നീ പ്രദേശങ്ങളിലെ പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള 114 കുടംബങ്ങള്‍ക്കു താമസം തുടങ്ങി 50 വര്‍ഷം കഴിഞ്ഞിട്ടും നാളിതുവരെ പട്ടയം നല്‍കിയിട്ടില്ല.
ഇതു സംബന്ധിച്ച ഫയല്‍ 2008 മുതല്‍ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുകയാണ്.വില്ലേജ് ഓഫിസറുടേയും ജില്ലാ കലക്ടറുടേയും പരിശോധന കഴിഞ്ഞ് സര്‍ക്കാരിന് സമര്‍പ്പിച്ച ഫയലാണിത്.ഇതില്‍ പ്രതിഷേധിച്ചാണു മാര്‍ച്ചും ധര്‍ണയും. വാര്‍ത്താ സമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ അമ്പലത്തറ ശ്രീരംഗനാഥ് പറഞ്ഞു. വൈസ് ചെയര്‍മാന്‍ എ.ശ്രീകുമാര്‍, ജനറല്‍ കണ്‍വീനര്‍ ജെ.ജോണി, ജോ. കണ്‍വീനര്‍ പൊടിയന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."