തദ്ദേശ സ്ഥാപനങ്ങളുടെ അവകാശം കവര്‍ന്നെടുക്കില്ല: മന്ത്രി കെ .രാജു
ഓച്ചിറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒരവകാശവും നവകേരളാ മിഷന്റെ പേരില്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ .രാജു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് കോഡിനേറ്റ് ചെയ്യുന്നതിനും നവകേരള മിഷന്‍ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുïെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളീ ശ്രീകുമാര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആര്‍.കെ ദീപ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപിളള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ എസ്.ശ്രീലത, പി.സെലീന, അയ്യാണിക്കല്‍ മജീദ്, എസ്.എം ഇക്ബാല്‍, കടവിക്കാട്ട് മോഹനന്‍, ശ്രീലേഖാകൃഷ്ണകുമാര്‍, എ.മജീദ്, ബി.സുധര്‍മ്മ, സീനാ നവാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."