HOME
DETAILS
MAL
അജിതയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനുള്ള ഹരജി ഇന്ന് പരിഗണിക്കും
backup
December 14 2016 | 06:12 AM
കോഴിക്കോട്: നിലമ്പൂരില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അജിതയുടെ മൃതദേഹം ഈ മാസം 13വരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അജിതയുടെ സഹപാഠി ഭഗവത് സിങ്ങിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവിട്ടത്. അജിതയും ഭഗവത് സിങ്ങും തമ്മിലുളള ബന്ധം പരിശോധിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
അജിതയുടെ കൂടെ വെടിയേറ്റ് കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹം കഴിഞ്ഞ ഒന്‍പതിന് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. മാവൂര്‍ റോഡ് ശ്മാശനത്തിലാണ് സംസ്കരിച്ചിരുന്നത്. അജിതയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."