വനിതാ പൊലിസിനെ അപമാനിച്ച കേസ്: കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
ചേര്‍ത്തല: ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കാമെന്ന വ്യാജേനെ വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടില്‍കയറി മനപ്പൂര്‍വം അപമാനിക്കാന്‍ ശ്രമിച്ച സി.പി.എം പ്രവര്‍ത്തകനെ കേസില്‍ നിന്നും രക്ഷിക്കാനുള്ള പൊലീസ് നടപടിയെ ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി അപലപിച്ചു.
കേരളത്തിലെ സി.പി.എം പൊലീസ് ഭരണത്തില്‍ വനിതാ പൊലീസിന് പോലും വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുവാനുള്ള സാഹചര്യം ഇല്ലാതായതിന്റെ അവസാന ഉദാഹരണമാണ് ഈ കേസ്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഭരണകക്ഷിയുടെ പ്രവര്‍ത്തകര്‍ തന്നെ സ്ത്രീകളെ അപമാനിക്കുവാനും പീഡിപ്പിക്കുവാനും ശ്രമിക്കുന്ന നിരവധി കേസുകളാണ് ഈ ഭരണസമയത്ത് ഉണ്ടായിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.സി.വി തോമസ് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."