സ്വന്തം ജനങ്ങളെ ആക്രമിച്ച ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തില്‍ ജനങ്ങളെ ആക്രമിച്ച ഏക പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും സ്വരുക്കൂട്ടി വച്ച പണം തിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയാണിന്ന്. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിലൂടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കേരളമാണ്. പ്രത്യേകിച്ച് കേരളത്തിലെ സഹകരണ മേഖല. ചരിത്രപരമായ ദുരന്തമാണ് ഈ തീരുമാനം.
രാജ്യത്തെ എല്ലാസംസ്ഥാനങ്ങളെയും ഓരോ ജനങ്ങളെയും ഈ തീരുമാനം ബാധിച്ചു. ഇതാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ദുരന്തം. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ലോക്സഭയില്‍ സംസാരിക്കുന്നതിന് മോദി തടസം സൃഷ്ടിക്കുകയാണ്.
എല്ലാ പാര്‍ട്ടികള്‍ക്കും സംസാരിക്കണമെന്നുണ്ട്. എന്നാല്‍ അതിന് അനുമതി ലഭിക്കുന്നില്ല. കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒപ്പം നില്‍ക്കുമെന്നും രാഹുല്‍ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."