ഒന്നരക്കോടിയുടെ കാരുണ്യവുമായി സഊദി കെ.എം.സി.സി കമ്മിറ്റി
കോഴിക്കോട്: കെ.എം.സി.സി സഊദി നാഷനല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതി സഹായ വിതരണവും 37-ാം വാര്‍ഷിക സമ്മേളനവും നാളെ നടക്കും. കാരുണ്യദിനം 2016 എന്ന പേരില്‍ ് ടാഗോര്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സഹായ വിതരണം നടത്തും.
പദ്ധതിയുടെ ഭാഗമായി അഞ്ചു ലക്ഷം രൂപയുടെ ധനസഹായമാണ് ഒരു കുടുംബത്തിന് വിതരണംചെയ്യുക. മൊത്തം ഒന്നര കോടിയോളം രൂപയാണ് ചടങ്ങില്‍ വിതരണം ചെയ്യുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.എം. സി.സിയുടെ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ചവരുടെ കുടുംബങ്ങള്ക്കാണിത്. ഇതിന് പുറമെ മാരക രോഗങ്ങള്‍ ബാധിച്ച എഴുപതോളം അംഗങ്ങള്‍ക്ക് ചികിത്സാ സഹായമായി അരക്കോടിയോളം രൂപ ഈ വര്‍ഷം വിതരണം ചെയ്തു കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു.
ജാതി മത രാഷ്ട്രീയ അതിര്‍വരമ്പുകളില്ലാതെ കെ.എം.സി.സി സഹായ പദ്ധതികളില്‍ അംഗങ്ങളെ ചേര്‍ക്കുന്നുണ്ട്. കെ.എം.സി.സി കേരള എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് പദ്ധതിയുടെ നടത്തിപ്പിന് വിപുലമായ സജ്ജീകരണങ്ങള്‍ നാഷനല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. നാളെ രാവിലെ ഒമ്പത് മണി മുതല്‍ നാല് സെഷനുകളിലായാണ് പരിപാടി നടക്കുക. പ്രവാസി സംഗമം, സെമിനാര്‍, പൊതുസമ്മേളനം, സൗഹൃദ സംഗമം എന്നിവ നടക്കും. , ഇ.അഹമ്മദ് എം.പി, പി.കെ കുഞ്ഞാലിക്കുട്ടിഎം എല്‍ എ. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി എ മജീദ്, എം.പി. അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ പങ്കെടുക്കും.
ഉമ്മര്‍ പാണ്ടികശാല, കെ.പി മുഹമ്മദ് കുട്ടി, അഷ്റഫ് വേങ്ങാട്ട്, കെ.മൊയ്തീന്‍കോയ, കുന്നുമ്മല്‍ കോയ, എസ്.വി.അര്‍ശുല്‍ അഹമ്മദ്, എം.മൊയ്തീന്‍കോയ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."