കയര്‍ തൊഴിലാളികള്‍ക്ക് ക്രിസ്മസ് ബോണസ്
തിരുവനന്തപുരം: സംസഥാനത്തെ കയര്‍ തൊഴിലാളികള്‍ക്ക് ക്രിസ്മസിനോടനുബന്ധിച്ച് 29.74 ശതമാനം മുന്‍കൂര്‍ ബോണസ് നല്‍കും. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ഡോ. ജി.എല്‍ മുരളീധരന്റെ അധ്യക്ഷതയില്‍ തൊഴില്‍ ഭവനില്‍ ചേര്‍ന്ന തൊഴിലാളി, തൊഴിലുടമാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. 2016 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആകെ കൂലിയുടെ 20 ശതമാനം ബോണസായും 9.74 ശതമാനം ഇന്സെന്റീവായുമാണ് നല്‍കുക. സഹകരണ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ബോണസ് ലഭിക്കും. ഈ മാസം 19നകം തുക വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. തൊഴിലുടമകളെ പ്രതിനിധീകരിച്ച് സാജന് ബി നായര്‍, എം.പി പവിത്രന്, എം അനില്‍കുമാര്‍ ആര്യാട് തൊഴിലാളികളെ പ്രതിനിധീകരിച്ച് കുരീപ്പുഴ വിജയന് (ഐ.എന്‍.റ്റി.യു.സി), പി.വി സത്യനേശന് (എ.ഐ.റ്റി.യു.സി),എ.എന്‍ പങ്കജാക്ഷന് (ബി.എം.എസ്) എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."