HOME
DETAILS
MAL
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പതഞ്ജലിക്ക് 11 ലക്ഷം പിഴ
backup
December 15 2016 | 02:12 AM
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിന് ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് 11 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തരാഖണ്ഡിലെ ഹരിധ്വാര്‍ കോടതിയാണ് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടത്. 2012ലാണ് പതഞ്ജലിക്കെതിരേ കേസ് രജസിറ്റര്‍ ചെയ്തിരുന്നത്. ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവരുടെ ഉല്‍പന്നങ്ങള്‍ പരിശോധിച്ച ശേഷം മതിയായ ഗുണമേന്മ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കമ്പനിക്കെതിരേ കേസെടുത്തത്. പിഴയടയ്ക്കാന്‍ പതഞ്ജലി ഒരു മാസം സമയം ചോദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."