ഗൂഗിള്‍ ആപ്പ് സുരക്ഷിതമല്ലെന്ന് സ്നോഡന്റെ മുന്നറിയിപ്പ്്
വാഷിങ്ടണ്‍: ഗൂഗിളിന്റെ പുതിയ മെസേജിങ് ആപ്പ് ഉപയോഗിക്കരുതെന്ന് മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന്. അതീവ സുരക്ഷയുള്ളതാണ് ഈ ആപ്പെന്ന് ഗൂഗിളും മറ്റ് ടെക്കികളും പറയുമ്പോള്‍ സ്നോഡന്റെ നിലപാട് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് ആപ്പ് സുരക്ഷിതമല്ലെന്നും ഇക്കാരണത്താല്‍ തത്കാലം ഉപയോഗിക്കരുതെന്നും സ്നോഡന് പറയുന്നത്. ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആപ്പ് അപകടകരമാണ്. അത് സുരക്ഷിതമല്ല എന്നായിരുന്നു സ്നോഡന്റെ ട്വീറ്റ്. എന്നാല്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനാണ് ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നത്.
അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രം സന്ദേശം ഡീക്രിപ്റ്റ് ചെയ്ത് ലഭിക്കുന്ന രീതിയിലുള്ള സുരക്ഷയാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. മറ്റ് ടെക്കികളും ആപ്പ് സുരക്ഷിതമാണെന്ന് വിലയിരുത്തുന്നു.
ഈയിടെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ടുവന്നതിനു പിന്നാലെയാണ് ഗൂഗിള്‍ പുതിയ മെസേജിങ് ആപ്പ് കൊണ്ടുവരുന്നത്. അമേരിക്കക്ക് വേണ്ടി വ്യാപകമായ ഹാക്കിങ് നടത്തിയ സ്നോഡന് ഇതു വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യം വിടുകയായിരുന്നു. അമേരിക്ക ലോകനേതാക്കളുള്പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയത് വലിയ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."