അനുകൂല വിധി നേടിയെടുത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ തൃശൂര്‍ ജില്ലാ രജിസ്ട്രാറുടെ നടപടിക്കെതിരേ ഹൈകോടതിയില്‍ സമര്‍പിച്ച റിട്ട് പരിഗണിച്ച് അനുകൂലമായ വിധിനേടിയെടുത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസ്സന്‍കോയ വിഭാഗം) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരത്തില്‍ ജോബി.വി ചുങ്കത്ത് നടത്തിയ പ്രസ്താവന വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയുമാണ്.
2009ന് ശേഷം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അതോടാനുബന്ധിച്ച് വിവിധ കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ട കേസുകളെയും തുടര്‍ന്ന് 2011ല്‍ അന്നത്തെ രജിസ്ട്രാര്‍ കേസുകള്‍ തീര്‍പ്പാകുന്നത് വരെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന് ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍, ചില വ്യാജരേഖകളുണ്ടാക്കി തെറ്റിദ്ധരിപ്പിച്ച് ജില്ലാ രജിസ്ട്രാര്‍ മുന്‍പാകെ ജോബി വി ചുങ്കത്ത് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് നല്‍കിയ അപേക്ഷ ജില്ലാ രജിസ്ട്രാറുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെടാതെ സ്വീകരിച്ച് മൂവ്വായിരം രൂപിഴയടക്കം രജിസ്‌ട്രേഷന്‍ പുതുക്കിയെങ്കിലും പിന്നീട് ഉത്തരവ് ശ്രദ്ധയിയില്‍പ്പെട്ടതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയായിരുന്നുവെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
ഇവയെല്ലാം മറച്ചാണ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അനുകൂല വിധി ലഭിച്ചതായി വ്യാജ പ്രചരണം നടത്തുന്നത്. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഹംസ, ജില്ലാ പ്രസിഡന്റ് സി. കിദര്‍മുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. അബൂബക്കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."