പെരുമണ്ണയില്‍ ഭരണസ്തംഭനമെന്ന് യു.ഡി.എഫ്
പെരുമണ്ണ: പദ്ധതി നിര്‍വഹണവും പുതിയ വാര്‍ഷിക പദ്ധതി തയാറാക്കലും പാതിവഴിയിലായിരിക്കെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും വി.ഇ.ഒയെയും സ്ഥലം മാറ്റിയതിനെതിരേ യു.ഡി.എഫ് മെമ്പര്‍മാര്‍.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കിഴക്കോത്ത് പഞ്ചായത്തിലേക്ക് സ്ഥലംമാറ്റി ഒരു മാസം പിന്നിട്ടിട്ടും ആളെത്താത്തതിനാല്‍ നാട്ടുകാര്‍ ദുരിതത്തിലാവുന്നുവെന്നാണ് ആക്ഷേപം. കിഴക്കോത്തു നിന്നു മാറ്റിയ സെക്രട്ടറിയെയാണ് പെരുമണ്ണയില്‍ നിയമിച്ചത്. പുതിയ സെക്രട്ടറി ഇതുവരെ ചാര്‍ജെടുത്തിട്ടില്ല. പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവും മാര്‍ച്ചിനു മുന്‍പ് തീര്‍ക്കേണ്ട പദ്ധതി നിര്വഹണമുള്പ്പെടെ ഗ്രാമപഞ്ചായത്തിനെ പ്രതിസന്ധിയിലാക്കുന്നതാണ് സ്ഥലംമാറ്റ നടപടിയെന്ന് യു.ഡി.എഫ് ആരോപിച്ചു. സെക്രട്ടറിയുടെ സ്ഥലം മാറ്റത്തിനൊപ്പം പുതിയ വി.ഇ.ഒയും ചുമതല ഏറ്റിട്ടില്ല. കെ. അഹമ്മദ് അധ്യക്ഷനായി. കിഴക്കേതൊടി ബാലന്, ബീന കോട്ടായി, സി.നൗഷാദ്, വി.പി ബാലകൃഷ്ണന്, യു.കെ റുഹൈമത്ത്, എന്‍.കെ ഷരീഫ, നളിനി ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."