ചോക്കാട് റബ്ബര്‍ പാല് സംഭരണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം അനധികൃതമായി
കാളികാവ്: ചോക്കാട് നാല്പത് സെന്റ് കോളനിയിലെ റബ്ബര്‍ പാല് സംഭരണ കേന്ദത്തിന്റെ പ്രവര്‍ത്തനം അനധികൃതമെന്ന്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കïെത്തിയത്.
മലിനീകരണ പ്രശ്നം ഉയര്‍ത്തി നാട്ടുകാര്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്.
സ്ഥാപനം ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്തില്‍ നിന്ന് അനുമതി തേടുക പോലും ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
സ്ഥാപനത്തിന് വേïി നിര്‍മ്മിച്ച ഷെഡിന് കെട്ടിട നമ്പര്‍ സ്വീകരിച്ചിട്ടില്ലെന്നും അമിതമായ തോതില്‍ പുഴ വെള്ളം ഊറ്റുന്നതായും അന്വേഷണത്തില്‍ കïെത്തി. മാലിന്യ സംസ്കരണത്തിന് സ്വീകരിച്ച നടപടികളില്‍ പോരായ്മയുള്ളതായും അധികൃതര്‍ കïെത്തിയിട്ടുï്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ മാത്യു, വൈസ് പ്രസിഡന്റ് സി.എം ഹമീദലി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സത്യന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."