വണ്‍ റാങ്ക് വണ്‍ പെന്ഷന് അപാകതകള്‍ പരിഹരിക്കണമെന്ന്
നിലമ്പൂര്‍: വണ്‍ റാങ്ക് വണ്‍ പെന്ഷന് അപാകതകള്‍ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഏഴാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നിലമ്പൂര്‍ വ്യാപാര ഭവനില്‍ നിയുക്ത ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എന്‍.പി രാമകൃഷ്ണന് അധ്യക്ഷനായി. ടി.പി രാമചന്ദ്രന്, വി.എ കരീം, എന്‍.എ കരീം, കെ.സി ജോബ്, എ.ഗോപിനാഥന്, പാനായി ജേക്കബ്, പി.പി സുഗതന്, എം.സി.കെ ബീരാന്, സി.ചെള്ളി, ബാലകൃഷ്ണന് പാലശ്ശേരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വനിതാ സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പൊന്നമ്മ തോമസ് അധ്യക്ഷയായി.
പി.രത്നകുമാരി, ഷേര്‍ളി വര്‍ഗീസ്, ടി.വിനയദാസ്, ഷേര്‍ളി മോള്, എ.ശാന്ത, സാബിറ ടിച്ചര്‍, എം.രമണി, രാജമ്മ ടീച്ചര്‍, സുഗദമ്മ ടീച്ചര്‍, എം.സഫിയ എന്നിവര്‍ സംസാരിച്ചു. സുഹൃദ് സംഗമം ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വി.എ ലത്തീഫ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."