മില്‍മ എറണാകുളം യൂനിയന്‍ സഞ്ചിത ലാഭത്തിന്റെ 10 ശതമാനം ഡിവിഡന്റ് നല്‍കും
കൊച്ചി: മില്‍മ എറണാകുളം മേഖല ക്ഷീരോല്‍പാദക യുനിയന്‍ സഞ്ചിതലാഭത്തില്‍ നിന്നും ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് 10 ശതമാനം ഡിവിഡന്റ് നല്‍കുമെന്നു മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് കോടി 32 ലക്ഷം രുപയുടെ സഞ്ചിതലാഭമാണ് മേഖല നേടിയത്.സംഘങ്ങള്‍ക്ക് നിയമാനുസൃതം നല്‍കാവുന്ന പരമാവധി ബോണസും നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.എറണാകുളം യൂനിയന് കീഴില്‍ 850 ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളാണുള്ളത്. യൂനിയന്റെ ആഭിമുഖ്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം 80 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.
560 കോടിയുടെ ടേണോവറാണ് പ്രതീക്ഷിക്കുന്നത്.യൂനിയന് കീഴില്‍ വരുന്ന എറണാകുളം ഡയറിയുടെ സംഭരണ സംസ്‌കരണ ശേഷി പ്രതിദിനം മൂന്നരലക്ഷം ലിറ്ററായും, ഇടുക്കി,തൃശൂര്‍ ഡയറികളുടെ ശേഷി പ്രതിദിനം ഒരു ലക്ഷം ലിറ്ററായും വര്‍ധിപ്പിച്ചിട്ടുണ്ട്. കോട്ടയം ഡയറിയുടെ ശേഷി 75,000 ലിറ്ററായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഡിവിഡന്റ്, ബോണസ്് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.
ഇതോടനുബന്ധിച്ച് പുതിയ സംരംഭകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കുമായി ഫാം ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും സംഘടിപ്പിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ടി.പി മര്‍ക്കോസ്, ജോണ്‍ തെരുവത്ത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."