മീഡിയ, ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കാന്‍ ഇന്നുകൂടി അപേക്ഷിക്കാം
തിരുവനന്തപുരം: മീഡിയ, ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കാനുള്ള തിയതി ഇന്നു വരെ മാത്രം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഇന്ന്് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ എത്തിക്കണം.
ഓണ്‍ലൈനായി (വേേു:ംംം.ശശശാേസ.മര.ശിലേേെുൃറീഴശി.ുവു) എന്ന പേജിലെത്തി അക്രഡിറ്റേഷന്‍ നമ്പരും പാസ്‌വേഡും ടൈപ്പ് ചെയ്താല്‍ നിലവിലുള്ള പ്രൊഫൈല്‍ പേജ് ലഭിക്കും. പാസ്‌വേഡ് ഓര്‍മയില്ലാത്തവര്‍ 'ഫോര്‍ഗോട്ട് പാസ്‌വേഡ്' ലിങ്ക് വഴി റീസെറ്റ് ചെയ്താല്‍ പുതിയ പാസ്‌വേഡ് നിങ്ങളുടെ അക്രഡിറ്റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഇ മെയില്‍ ഐഡിയില്‍ എത്തും. (പുതിയ പാസ്‌വേഡ് മെയിലിന്റെ ഇന്‍ബോക്‌സില്‍ കണ്ടില്ലെങ്കില്‍ സ്പാം ഫോള്‍ഡറില്‍ കൂടി പരിശോധിക്കണം.) മെയിലില്‍ പാസ്‌വേഡ് ലഭിക്കാന്‍ സാങ്കേതിക തടസം നേരിടുന്നവര്‍ ഉണ്ടെങ്കില്‍ 9895394630 എന്ന നമ്പരില്‍ വിളിച്ചാല്‍ പാസ്‌വേഡ് റീസെറ്റ് ചെയ്തു നല്‍കും.
പാസ്‌വേഡ് അടിച്ചു സ്വന്തം പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ 'റിന്യൂ രജിസ്‌ട്രേഷന്‍' എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേര്‍ക്കാം. തുടര്‍ന്ന്, അപ്‌ഡേഷനുകള്‍ കണ്‍ഫേം' ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടേയോ പേരും ഒപ്പും സീലുമായി സാക്ഷ്യപത്രത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. (ജില്ലാ ഓഫീസുകളില്‍ ഡിസംബര്‍ 16ന് വൈകിട്ട് അഞ്ചിന് മുമ്പ് നിര്‍ബന്ധമായും സമര്‍പ്പിക്കണം). 2016ല്‍ ഓണ്‍ലൈനായി അപേക്ഷിച്ച് കാര്‍ഡ് നേടിയവര്‍ക്കാണ് ഇത്തവണ പുതുക്കാന്‍ അവസരമുള്ളത്. അടുത്ത വര്‍ഷത്തേക്ക് പുതുക്കാത്തവരുടെ അക്രഡിറ്റേഷന്‍ സ്വാഭാവികമായും റദ്ദായിപ്പോകും. ഡിസംബര്‍ 13 വരെയാണ് പുതുക്കല്‍ തീയതി നല്‍കിയിരുന്നതെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ സൗകര്യാര്‍ഥമാണ് തീയതി നീട്ടി നല്‍കിയത്. ഡിസംബര്‍ അവസാനവാരം കാര്‍ഡ് പ്രോസസിംഗും പ്രിന്റിംഗും കഴിഞ്ഞ് അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നതിനാല്‍ ഇനി തീയതി നീട്ടി നല്‍കില്ല. വിവരങ്ങള്‍ക്ക്: 9895394630.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."