ഏഴ് സ്‌കൂളുകള്‍ക്ക് 10.65 ലക്ഷം അനുവദിച്ചു
കാളികാവ്: വിദ്യാലയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കാളികാവ് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ഏഴ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ബെഞ്ച്, ഡസ്‌ക് എന്നിവ വാങ്ങിച്ചു നല്‍കി. കാളികാവ് ബസാര്‍ യു.പി സ്‌കൂള്‍, അടയ്ക്കാകുണ്ട് എല്‍.പി സ്‌കൂള്‍, പള്ളിശ്ശേരി എല്‍.പി സ്‌കൂള്‍, പൂങ്ങോട് എല്‍.പി സ്‌കൂള്‍, ആമപ്പൊയില്‍ എല്‍.പി സ്‌കൂള്‍ തണ്ടുകോട്,കീഴ്പട ബദല്‍ സ്‌കൂളുകള്‍ എന്നിവക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്.
ഗ്രാമ പഞ്ചായത്ത് 2016, 17 വാര്‍ഷിപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉപകരണങ്ങള്‍ നല്‍കിയിട്ടുള്ളത്. ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി 10,65,000 രൂപയാണ് ഗ്രാമപഞ്ചായത്ത് നീക്കിവച്ചത്. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് സൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
അടയ്ക്കാകുണ്ട് മൈലാടി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഫൈറ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അംഗം പി ഹാരിസ്, ഇംപ്ലിമെന്റിങ് ഓഫിസര്‍ ബി സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് വി ഹനീഫ ഫൈസി, ഇ ഫിറോസ്, പി ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."